മ തേഞ്ഞിപ്പാലത്ത് കുഴൽപ്പണ വേട്ട . രഹസ്യ വിവരത്തെ തുടർന്ന് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര -പെരുമ്പിലവ് ഹൈവേയിൽ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളിയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ട് വന്ന പണം പിടികൂടിയത്. തേഞ്ഞിപ്പാലം SHO യും സംഘവും നടത്തിയ പരിശോധനയിലാണ് KL-58-W-8837 നമ്പർ കാറിന്റെ മുൻവശത്ത് സീറ്റുകളുടെ അടി വശത്തായി പ്ലാറ്റ് ഫോമിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ അനധികൃത കുഴൽപണം പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശി അഷ്‌റഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *