കാരന്തൂര്‍: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ എസ്.വൈസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായുള്ള വിചാര സദസ്സ് കുന്ദമംഗലം സര്‍ക്കിളില്‍ നടന്നു. സര്‍ക്കിളിലെ യുണിറ്റുകളില്‍ നടക്കേണ്ട വിവിധ സാമൂഹിക, ആരോഗ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
സഖാഫത്തുല്‍ ഇസ്ലാം ഹാളില്‍ നടന്ന വിചാര സദസില്‍ സ്വദീഖ് സഖാഫി പാലാഴി ഉദ്ഘാടനം ചെയ്തു. അക്ബര്‍ ബാദുഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ശാഹില്‍ ഹമീദ് കുറ്റിക്കാട്ടൂര്‍ സയ്യിദ് ഷാഷിം ജീലാനി, ഹനീഫ് അസ്ഹരി മണ്ടാളില്‍, ഉസ്മാന്‍ സഖാഫി, ശരീഫ് കാരന്തൂര്‍, ജംഷീര്‍ കെ. പ്രസംഗിച്ചു. മുജീബ് പെരിങ്ങളം സ്വാഗതവും ശറീജ് കുന്ദമംഗലം നന്ദിയും പറഞ്ഞു.