പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം.
ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സല്‍മാന്‍. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
