കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ടിനി ടോമിനെതിരെ കേസെടുത്തത്. അന്‍സിബയ്‌ക്കെതിരായ ജിഹാദി പരാമര്‍ശത്തിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *