പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന്നായ വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം നടന്നത്. 75കാരനായ മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ ലിഫ്റ്റിലാണ് ഇദ്ദേഹം കുടുങ്ങിയത്. ഫയര്‍ഫോഴ്സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന് നഷ്ടമായിരുന്നു.
ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് തല കുടുങ്ങിയത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
