കെപിസിസി പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ പ്രതികരിച്ച് കെ മുരളീധരന്‍.പ്രചാരണസമിതിയുടെ ചുമതല ഏറ്റെടുത്തതിൽ അതൃപ്തിയില്ലെന്ന് മുരളീധരൻ പറഞ്ഞു. . പാർട്ടി ഏൽപിച്ച ചുമതല താൻ കൈകാര്യം ചെയ്യും. താൻ കെപിസിസി അധ്യക്ഷനായിരുന്നയാളാണ് പക്ഷെ പ്രചാരണ സമിതി ചുമതല അതിന് താഴെയാണെന്നും കെ.മുരളീധരൻ വ്യക്തമാക്കി.യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നയാളാണ്. അയാം സോ ബിസിയെന്ന് പറയുന്ന ശീലം തനിക്കില്ല.’ മുരളീധരന്‍ പറഞ്ഞു.
മുസ്ലീംലീഗിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ആ പാർട്ടിക്കുണ്ട്. പ്രതിപക്ഷ നേതാവിനെക്കുറിച്ചോ കെപിസിസി പ്രസിഡൻറിനെക്കുറിച്ചോ പരാതി പറയേണ്ട ഒരു സാഹചര്യവുമില്ല. പുനസംഘടനയിൽ ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ല. കഴിവാണ് പുനസംഘടനയിൽ പ്രധാനമെന്നും എന്നാൽ ഗ്രൂപ്പിൽ അംഗമായിരുന്നത് ഒരു അയോഗ്യതയല്ലെന്നും മുരളീധരൻ പറഞ്ഞു. പുനസംഘടനയിൽ മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അർഹമായ പരിഗണന നൽകണമെന്നും മുരളീധരൻ ആവശ്യപ്പെടുകയും ചെയ്തു
കെവി തോമസിനെ പിസി ചാക്കോ എന്‍സിപിയിലേക്ക് ക്ഷണിച്ചതിനോടും മുരളീധരന്‍ മറുപടി നല്‍കി. പിസി ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.
