നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്നതിനിടയിൽ ആയിരുന്നു മരണം. ഡബ്ബിങ് ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രജനികാന്തിന്റെ ‘ജയിലറാ’ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. വളരെ ശ്രദ്ധേയമായാ കഥാപാത്രം തന്നെ ആണ് ഈ സിനിമയിൽ ജി. മാരിമുത്തു അവതരിപ്പിച്ചത്. തമിഴ്‌സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു. 1967 തമിഴ്‌നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്‌നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെതുകയായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *