ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ആദിപുരുഷിൻറെ ടീസർ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇത് ഇടയാക്കിയിരുന്നു.സിനിമയ്‌ക്കെതിരേ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത വിഎഫ്എക്‌സ് ആണെന്നും കാര്‍ട്ടൂണ്‍ കാണുന്നത് പോലെ തോന്നുന്നുവെന്നതുമാണ് ഏറ്റവും പ്രധാന വിമര്‍ശനം. രാവണനെയും ഹനുമാനെയും അവതരിപ്പിച്ചിരിക്കുന്നത് വാസ്തവ വിരുദ്ധമായിട്ടാണെന്നും സിനിമ ബഹിഷ്‌കരിക്കണമെന്നുമാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്. ഈ ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മഹരാഷ്ട്ര നവനിര്‍മാണ്‍ സേന.ബിജെപി രാം കദം ചിത്രത്തിനെതിരേ രംഗത്ത് വന്നതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേന പിന്തുണയുമായി രംഗത്ത് വന്നത്.
രാം കദം രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ? എന്നാണ് ഇവർ ചോദിച്ചത്.അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക.ദൈവങ്ങളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചല്ല പറയുന്നത്.ഈ വിവാദത്തില്‍ നവനിര്‍മാണ്‍ സേന സിനിമയ്‌ക്കൊപ്പമാണ്. സിനിമയുടെ പേരില്‍ വൃത്തിക്കെട്ട രാഷ്രീയം അനുവദിക്കില്ല.400-500 പേര്‍ക്ക് തൊഴില്‍ നല്‍കിയ സിനിമയാണിത്. ഒരു ടീസര്‍ കണ്ട് സിനിമയെ വിലയിരുത്താനാകില്ല- നവനിര്‍മാണ്‍ സേന നേതാവ് അമേയ ഖോപ്കര്‍ പറഞ്ഞു.പ്രഭാസ് ആണ് ചിത്രത്തില്‍ രാമനായി വേഷമിടുന്നത്.അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാന്‍ രാവണനായും കൃതി സനോണ്‍ സീതയായും ചിത്രത്തില്‍ വേഷമിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *