ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാൻ’.നയൻതാരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‍ പ്രധാനപ്പെട്ട അതിഥി താരമായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ജവാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ ഷാരൂഖ് ഖാൻ.. 30 ദിവസം ആഘോഷമാക്കിയെന്നാണ് താരം കുറിച്ചത്. രസകരമായ ഷാരുഖിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എന്തൊരു മികച്ച 30 ദിവസങ്ങൾ. തലൈവർ ഞങ്ങളുടെ സെറ്റിലെത്തി. നയൻതാരക്കൊപ്പം സിനിമ കണ്ടു. അനിരുദ്ധിനൊപ്പം ആഘോഷിച്ചു. വിജയ് സേതുപതിക്കൊപ്പം വലിയ ചർച്ചകൾ നടത്തി. ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി. അറ്റ്ലിയ്ക്കും പ്രിയയ്ക്കും നന്ദി. ഇനി ചിക്കൻ 65 ഉണ്ടാക്കാൻ പഠിക്കേണ്ടതുണ്ട്’, ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

ജവാന്‍ സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഇതിനോടകം വൈറലായത്. കഴിഞ്ഞ ദിവസം നടന്‍ വിജയ്‌ക്കൊപ്പമുള്ള ഷാരുഖ് ഖാന്റേയും ആറ്റ്‌ലിയുടേയും ചിത്രം പുറത്തുവന്നിരുന്നു. നയന്‍താരയുടെ വിവാഹത്തിനും ഷാരുഖ് പങ്കെടുത്തു.തെന്നിന്ത്യൻ താരങ്ങളുടെ വലിയ നിര തന്നെ ഭാഗമാകുന്ന ചിത്രമാണ് ജവാൻ. ജവാനിൽ വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ എത്തും. ദീപിക പദുകോണും സിനിമയിൽ കാമിയോ വേഷത്തിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *