നവംബർ 12ന് റിലീസാകുന്ന ദുൽഖർ നായകനാകുന്ന സിനിമയാണ് കുറുപ്പ് . കുപ്രസിദ്ധ കൊലയാളി സുകുമാര കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക

ഇപ്പോഴിതാ ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് ദുൽഖർ. സുകുമാരകുറുപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടടുത്ത് വരെ എത്തിയ ഡിവൈഎസ്പി കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

‘ഇന്ദ്രജിത്ത് സുകുമാരൻ ഡിവൈഎസ്പി കൃഷ്ണദാസായി എത്തുന്നു. കുറുപ്പിനെ പിടികൂടാൻ ഏറ്റവും അടുത്തെത്തിയ ബുദ്ധിമാനായ പൊലീസ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം നിങ്ങളെ വിസ്മയിപ്പിക്കാൻ പോകുന്നത്, ദുൽഖർ കുറിച്ചു.

35 കോടി ബജറ്റിലൊരുങ്ങിയ കുറുപ്പ് കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളിലാണ് റിലീസ് ചെയുന്നത്.
ശ്രീനാഥ് രാജേന്ദ്രന്‍.സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.
. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *