തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി വിനായകനും നടന്‍ ജോജു ജോര്‍ജും. ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്.
കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
.ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കുന്ന വിനായകനെ ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കവെയാണ് ജോജു കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയി. ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നുവെന്നും . ഇനിയെന്ന ഒന്ന് ജീവിക്കാന്‍ അനുവദിക്കണമെന്നും ജോജു ഒരു ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *