. പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. പയ്യനാമൺ സ്വദേശി സോണിയാണ് ഭാര്യ റീനയെയും ഏഴ് വയസുള്ള മകൻ റയാനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

സാമ്പത്തിക ബാധ്യത കാരണമാണ് സോണി ഇങ്ങനെ കൃത്യത്തിന് മുതിർന്നത് എന്നാണ് വിവരം. വിദേശത്ത് ബിസിനസിൽ മുടക്കിയ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് സോണിയെ വിഷാദ രോഗം ബാധിച്ചിരുന്നുവെന്നുംഏറെ നാളായിചികിത്സയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. . രണ്ട് ദിവസം മുമ്പാണ് മരണങ്ങൾ നടന്നതെന്നാണ് കരുതുന്നത്. ഇന്ന് അടുത്ത ബന്ധു വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

മരണത്തിൽ ദുരൂഹതയിലെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധ്കർ മഹാജൻ പറഞ്ഞു. വീട് അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് നിഗമനമെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *