മമ്മൂട്ടിയുടെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സിരീസിലെ . ഇനിയും പേരിട്ടിട്ടില്ലാത്ത അഞ്ചാം ചിത്രം . ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നു . നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വൈറല്‍ ആയി. ‘സേതുരാമയ്യരു’ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍.

ഇപ്പോഴിതാ അതേ ലുക്കിലുള്ള റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിലെത്തുന്ന ‘സല്യൂട്ട്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്‍റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ .
ഈ മാസം 14ന് റിലീസാകുന്ന ചിത്രത്തിൽ ‘അരവിന്ദ് കരുണാകരന്‍’ എന്ന പൊലീസ് കഥാപാത്രമാണ് ദുല്‍ഖറിന്‍റെ നായകന്‍. പുറത്തുവിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സേതുരാമയ്യര്‍’ സ്റ്റൈലില്‍ പിന്നില്‍ കൈ കെട്ടിയാണ് ദുല്‍ഖറിന്‍റെ കഥാപാത്രവും ഉള്ളത്.

ദുല്‍ഖര്‍ ആദ്യമായെത്തുന്ന റോഷൻ ആന്‍ഡ്രൂസ് ചിത്രമാണ് സല്യൂട്ട് .മുംബൈ പൊലീസി’നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയുമാണ് ഇത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘ ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം.

Leave a Reply

Your email address will not be published. Required fields are marked *