പതിമംഗലം കയറ്റത്തിൽ വെച്ച് നിയന്ത്രണം വിട്ട കാർ ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം. ഫാറൂഖ് നല്ലൂർ നാരായണ സ്കൂളിലെ അധ്യാപകനായ ഹവ്വതോട്ടിൽ രാജു മാസ്റ്ററാണ് മരണപ്പെട്ടത്. 47 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ രാജു നടന്നു പോകുമ്പോൾ നിയന്ത്രണം വിട്ട് കാർ വന്ന് ഇടിക്കുകയായിരുന്നു. കൂടാതെ മറ്റൊരു സ്കൂട്ടറിനും ഇടിച്ചു പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ: ജിഷ, കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്നു.
മക്കൾ: അനുവിന്ദ് ,അഭിനവ്

Leave a Reply

Your email address will not be published. Required fields are marked *