സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്തു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി പ്രാര്‍ഥന നടത്തി.

സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് ജിഫ്രി തങ്ങള്‍ സമ്മാനിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരുടെ സന്ദേശം മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ വായിച്ചു. ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് പ്രമേയ പ്രഭാഷണം നടത്തി. സമസ്ത സെന്റിനറി നാസിഹ് സമര്‍പ്പണവും ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളന പ്രഖ്യാപനവും സെന്റിനറി മന്‍സില്‍ താക്കോല്‍ദാനവും ജിഫ്രി തങ്ങള്‍ നിര്‍വഹിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, മുന്‍മന്ത്രി എം.എം ഹസന്‍, സയ്യിദ് അലിയുല്‍ ഹാശിമി യു.എ.ഇ, കെയ്‌റോ ഇസ് ലാമിക് റിസര്‍ച്ച് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ദാഇം അല്‍ജുന്‍ദി, ഹമദ് സാമി ഹുസൈന്‍ റാഷിദ് അദ്ദൗസരി ബഹറിന്‍, അഹ്‌മദ് അബ്ദുല്‍ വാഹിദ് ജാസിം ഹസന്‍ ഖറാത്വ, ഇറാഖ് ഗ്രാന്‍ഡ് മുഫ്തി ഡോ. റാഫിഅ് ത്വാഹാ രിഫാഇ, ഡോ. സാമി മുഹമ്മദ് റബീഅ് ശരീഫ്, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ്, പ്രവാസി വ്യവസായികളായ ഗള്‍ഫാര്‍ മുഹമ്മദലി, സൈനുല്‍ ആബിദീന്‍ സഫാരി, ഉമര്‍ ഫൈസി മുക്കം, പി.എം അബ്ദുസലാം ബാഖവി വടക്കേക്കാട്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍ പങ്കെടുത്തു.

കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്കുള്ള ഉപഹാരം ചടങ്ങില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ യൂസഫിന്
സമ്മാനിച്ചു. സമാപന പ്രാര്‍ഥനയ്ക്ക് സയ്യിദ് ഫക്രുദീന്‍ തങ്ങള്‍ ബഹറിന്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *