ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തെ തുടർന്ന് അവിടേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ റോഡുകളിൽ മാലിന്യം നിറയുന്നു. റോഡരികിൽ പല ഇടങ്ങളിലും മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നത് ദുർഗന്ധത്തിന് കാരണമാകുന്നു.ഇത് മൂലം വഴി യാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യ നീക്കം ഉടനെ പുനഃസ്ഥാപിച്ചില്ലെങ്കിൽ കൊച്ചിയിലെ സ്ഥിതി അതീവ ഗുരുതരമാകും.

വൈറ്റില, ചക്കരപറമ്പ്, തമ്മനം, കലൂർ തുടങ്ങി കോർപറേഷൻ പരിധിയിലെ മിക്ക റോഡുകളും മാലിന്യകൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വീടുകളിൽ നിന്നും ഫ്‌ളാറ്റുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് കൂടുതലും. പലതും പുഴുവരിച്ച നിലയിലാണ്. കവറുകൾ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നുണ്ട്. ഇത് കെ ഉണ്ട് തന്നെ വഴി യാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ ആണുള്ളത്.

അമ്പലമേട് മാലിന്യം നീക്കം ചെയ്യാൻ സ്ഥലം കണ്ടെത്തിയെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഇത് വരെ ഒന്നും നടന്നിട്ടില്ല. ഇത് സമയം മാലിന്യം തള്ളാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *