കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ. 1,487 ഗ്രാം സ്വർണവുമായി വയനാട് സ്വദേശി ഷാഫിയാണ് അറസ്റ്റിലായത്.

ബഹ്രൈൻ-കോഴിക്കോട്-കൊച്ചി സർവീസ് വിമാനത്തിലെ ക്യബിൻ ക്രൂ അംഗമായ ഷാഫി സ്വർണം കടത്തുന്നുവെന്ന് കസ്റ്റംസ് പ്രിവന്റവ് കമ്മീഷ്ണർക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

ഷാഫിയുടെ ഇരുകൈയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. കൈ പുറത്ത് കാണാതിരിക്കാൻ ഫുൾസ്ലീവ് ഷർട്ട് ധരിച്ച് ഗ്രീൻ ചാനലിലൂടെ കടക്കാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാൽ ഷാഫി കസ്റ്റംസ് പിടിയിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *