തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെ ഇട്ട് ഹസൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മറ്റൊരു പോക്സോ കേസിൽ ഹാജരായ അഭിഭാഷകന് പണം നൽകാനാണ് ആലുവയിൽ നിന്നും വർക്കലയിലേക്ക് ട്രെയിൻ കയറിയതെന്നുംഉറങ്ങിയത് കൊണ്ടാണ് പേട്ടയിൽ ഇറങ്ങിയതെന്നുമാണ് ഹസ്സൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Leave a Reply

Your email address will not be published. Required fields are marked *