ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനുള്ള ഒരുക്കം തുടങ്ങി.താര വിവാഹം ഈ മാസം 14-ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.നാല് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും.

വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോകും . രണ്‍ബീർ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും ജോയിന്‍ ചെയ്യും. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹതിരാകുന്നത്.ഷാരൂഖ് ഖാന്‍, ദീപികാ പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിരതാരങ്ങളും സംവിധായകരും ചടങ്ങിനെത്തും. ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *