നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ടുകൾ.ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍.‌1.41 കോടിയുടെ സ്വർണവും പണവും വീട്ടിൽ നിന്നും മോഷണം പോയതായാണ് ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ. സോനം കപൂറിന്റെ ഭർതൃമാതാവാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവർ തന്നെയാണ് പൊലീസിൽ പരാതി നൽകിയതും.
അവരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11 നാണ് മോഷണം നടന്ന വിവരം മനസ്സിലാക്കുന്നത്.ഡൽഹിയിലെ അമൃത ഷെർഗിൽ മാർഗിലാണ് സോനം കപൂറിന്റെ വസതി.

Leave a Reply

Your email address will not be published. Required fields are marked *