ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ബുധനാഴ്ച ഇന്ത്യയില്‍ എത്തിച്ചേക്കും. ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് ജയിലുകളില്‍ ക്രമീകരണങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യുഎസ് സുപ്രീംകോടതി റാണയുടെ അപ്പീല്‍ തള്ളിയതിന് പിന്നാലെയാണ് കൈമാറ്റം.
കൈമാറ്റത്തിനുള്ള ഹരജി യുഎസ് സുപ്രീംകോടതി ശരിവക്കുകയും ചെയ്തിരുന്നു. റാണ ഗൂഢാലോചന നടത്തിയെന്നും ഭീകരര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കണ്ടെത്തല്‍.
പാകിസ്താനി-കനേഡിയന്‍ പൗരനാണ് തഹാവൂര്‍ റാണ. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറല്‍ കോടതികളില്‍ നല്‍കിയ അപ്പീലുകള്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒടുവില്‍ സുപ്രിംകോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം ശരിവക്കുകയായിരുന്നു.