
മണ്ണാർക്കാട് തേനെടുക്കാൻ പോയി കാണാതായ ആദിവാസി യുവാവിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി അഗ്നിശമന സേന. കരുവാര ഉന്നതിയിലെ മണികണ്ഠനെയാണ് (24) കാണാതായത്. കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിന് താഴെയാണ് യുവാവിനെ കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.മലയുടെ സമീപത്തെ സ്വകാര്യതോട്ടത്തിൽ തേൻ ശേഖരിക്കാനായി ഒൻപതുപേരാണ് ഞായറാഴ്ചയെത്തിത്. പാറക്കെട്ടുകൾ നിറഞ്ഞ ഇവിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കിലാണ് ഇവർ രാത്രി കഴിഞ്ഞത്. തിങ്കളാഴ്ച രാത്രി വെള്ളത്തിലിറങ്ങാൻ സ്രമിക്കുന്നതിനിടെ മണികണ്ഠൻ കാൽവാഴുതി വീഴുകയായിരുന്നുവെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് അഗ്നിശമന സേനയും സ്ഥത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തെരച്ചിലിന് ആറാംഗ സ്കൂബ സംഘവും എത്തിയിട്ടുണ്ട്. സമീപത്ത് കാട്ടാന സാന്നിദ്ധ്യമുള്ളതിനാൽ ഇന്നലെ വെെകീട്ട് നാലോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. യുവാവിന്റെ ചെരിപ്പ് വെള്ളത്തിൽനിന്നും ടോർച്ച് സമീപത്തെ കുഴിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.കാട്ടാന സാന്നിദ്ധ്യവും വെള്ളച്ചാട്ടത്തിൽ രൂപപ്പെടുന്ന വലിയ ചുഴിയും തെരച്ചിലിന് തടസമാണെന്ന് അധികൃതർ പറയുന്നു