അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സര്‍ബാനന്ദ സോനോവാല്‍ ആണ് പേര് നിര്‍ദേശിച്ചത്. ഹിമന്ദ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

വൈകിട്ട് നാലിന് ബിജെപി ഗവര്‍ണറെ കാണും.നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബി.ജെ.പി. ഇരുവരുമായും ജെപി നദ്ദ ഒരുമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഹ് തോമറിനേയും ജനറല്‍ സെക്രട്ടറി അരുണ്‍ സിംഹിനേയും പാര്‍ട്ടി നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിരീക്ഷകരായി കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

സര്‍ബാനന്ദ സോനാവാള്‍ മുഖ്യമന്ത്രിയായി തുടരണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ശര്‍മ്മയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നുമായിരുന്നു ഫോര്‍മുല. എന്നാല്‍ 126 അംഗ നിയമസഭയില്‍ 75സീറ്റുകള്‍ നേടി ബിജെപിയെ വീണ്ടും അദികാരത്തിലെത്തിച്ചതില്‍ സോനാവാള്‍ മന്ത്രിസഭയിലെ കരുത്തനായ ശര്‍മ്മയുടെ പങ്ക് വലുതാണെന്നായിരുന്നു പാര്‍ട്ടി വൃത്തങ്ങളഉടെ അഭിപ്രായം.
എന്നാല്‍ സര്‍ബാനന്ദ് സോനാവാളിന്റെ ക്ലീന്‍ ഇമേജാണ് രണ്ടാംവട്ടവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പ്രധാനകാരണം.

Leave a Reply

Your email address will not be published. Required fields are marked *