മാതൃദിനത്തിൽ സ്നേഹം പങ്കുവെച്ച് താരങ്ങൾ

0

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുന്ന വേളയിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് താരങ്ങളും. “ലോകത്തെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും…” എന്നാണ് നടൻ ടൊവിനോ തോമസ് കുറിക്കുന്നത്. നടി ഊർമിള ഉണ്ണി, റിമി ടോമി, മുക്ത എന്നിവരും മാതൃദിനാശംസകൾ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ പഴയൊരു ചിത്രമാണ് ഊർമിള ഉണ്ണി പങ്കുവച്ചിരിക്കുന്നത്.

അമ്മക്കൊപ്പമുള്ള ചിത്രം ആണ് മോഹൻലാൽ പങ്കുവെച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് നിൽക്കുകയാണ് താരം. ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്.

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു ഈ ചിത്രം. മോഹൻലാലിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അമ്മയെ സ്നേഹം അറിയിക്കണം എന്നാണ് മേജർ രവി കുറിച്ചത്.

Happy Mother’s DayPosted by Mohanlal on Saturday, 8 May 2021

1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here