തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിച്ച് ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ. മന്ത്രി പി രാജീവ് , ജോസ് കെ മാണി , എം സ്വരാജ് എന്നിവരോടൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ആണ് ആദ്യമായി വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തി യു ഡി എഫ് സ്ഥാനാർഥി ഉമതോമസും പത്രിക സമർപ്പിച്ചു.

ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്നും ആദ്യ ഘട്ടം വിജയിച്ച് കഴിഞ്ഞതായും ജോ ജോസഫ്. ഓരോ ദിവസവും പ്രവർത്തകർ ആവേശഭരിതരാകുകയാണെന്നും 100 സീറ്റ് തികയ്ക്കുമെന്നും തൃക്കാക്കരയിൽ 100 മേനി വിജയം കൊയ്യുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ഡോ. ജോ ജോസഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗുരുതുല്യനായ ഡോ. ജോസ് ചാക്കോ പെരിയപുരമാണ് കെട്ടിവയ്ക്കാൻ പണം നൽകിയത്. ഐഎംഎയിലെ ഡോക്ട‍ർമാരുടെ അനുഗ്രഹാശിസ്സുകളും തനിക്കുണ്ടെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി അവകാശപ്പെട്ടു.

ജീവിതത്തിലെ ഏറ്റവും സന്ദരമായ നിമിഷമെന്ന് ഇടത് സ്ഥാനാർത്ഥി

ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്ന് ഡോ. ജോ ജോസഫ്. ആദ്യഘട്ടം വിജയിച്ച് കഴിഞ്ഞതായും ഇടതുമുന്നണി സ്ഥാനാർത്ഥി പറഞ്ഞു. .

ഇതേ സമയം, വിലക്കയറ്റത്തിനും ഇന്ധനവിലവ‍ർധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിൾ റിക്ഷയിൽ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് ട്വന്റി 20യുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഉമ തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *