പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഷോളയൂര്‍ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ന് ഷോളയൂര്‍ മൂലക്കട റോഡില്‍ വച്ചാണ് സെന്തിലിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, നീലഗിരി ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. 60കാരനായ ജോയിയാണ് മരിച്ചത്. പന്തലൂരിനടുത്തുള്ള പിദര്‍കാട് വനംവകുപ്പ് ഓഫീസിന് എതിര്‍വശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാത്രി 8 മണിയോടെ തന്റെ വീടിനടുത്തുള്ള ഒരു കാപ്പിത്തോട്ടത്തിലൂടെ നടക്കുകയായിരുന്ന ജോയിയെ ആന ആക്രമിക്കുകയായിരുന്നു.