കോഴിക്കോട:് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട സിംഗപ്പൂര്‍ ഫ്‌ലാഗ് സ്ഥാപിച്ച എം വി വാന്‍ ഹായ് 503 എന്ന കപ്പലിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ പുറപ്പെട്ടെങ്കിലും തീ കണ്ടെയ്നറുകളിലടക്കം വ്യാപിക്കുകയാണ് ചെയ്യുന്നത്. കപ്പലിന്റെ നിയന്ത്രണവും ഇതിനകം തന്നെ നഷ്ടമായിട്ടുണ്ട്. കണ്ടെയ്‌നറിനാണ് തീ പിടിച്ചതെന്നാണ് ദൃശ്യങ്ങളില്‍ നിന്നുള്ള പ്രാഥമിക നിഗമനം. നിലവില്‍ കപ്പല്‍ മുങ്ങിയിട്ടില്ല.
നിലവില്‍ കപ്പലിനുള്ളില്‍പെട്ട ജീവനക്കാരെ പുറത്തെത്തിക്കാനും സ്ഥലത്തെ മലിനീകരണം തടയാനും കപ്പല്‍ മുങ്ങിപോകാതിരിക്കാനുമുള്ള മൂന്ന് കാര്യങ്ങളിലാണ് ഓപ്പറേഷന്‍ നടക്കുന്നത്. തീ എഞ്ചിന്‍ റൂം, ഫ്യൂയല്‍ ടാങ്ക് തുടങ്ങിയവയിലേക്ക് പടരാതിരികലാണ് ഏറെ നിര്ണായകമായിട്ടുള്ളത്. കപ്പലിലെ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ച് കടലില്‍ വീണിട്ടുണ്ടെന്നാണ് വിവരം. അപ്പര്‍ ഡെക്കിലെ കണ്ടെയ്‌നറുകള്‍ക്കാണ് തീപിടിച്ചത്. കണ്ടെയ്‌നറിനുള്ളില്‍ അപകടകരവും വിഷാംശമുള്ളതുമായ വസ്തുക്കളാണെന്ന സ്ഥിരീകരിക്കാനാവാത്ത വിവരങ്ങളും ലഭിക്കുന്നുണ്ട്.