
ട്രെയിൻ യാത്രക്കാർക്ക് ഇതാ സന്തോഷ വാർത്ത തിരുവനന്തപുരം നോർത്ത്- മംഗളൂരു സ്പെഷ്യൽ ട്രെയിൻ സര്‍വീസ് പുനരാരഭിക്കുന്നു. യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നാണ് സർവീസ് ആരംഭിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സര്‍വീസ് ജൂൺ 17നും ആരംഭിക്കും.തിരുവനന്തപുരം നോര്‍ത്തിൽ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജംഗ്ഷനിലെത്തും. ജൂൺ 30 വരെയായിരിക്കും സര്‍വീസ് നടത്തുക. 17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന (06164) ട്രെയിൻ പിറ്റേന്ന് പുലര്‍ച്ചെ 3.35 ഓടെ തിരുവനന്തപുരം നോര്‍ത്തിലെത്തും. ജൂലൈ 1 വരെയായിരിക്കും സര്‍വീസ് നടത്തുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്പെഷ്യൽ ട്രെയിനുണ്ടാവുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
കൊല്ലം ജംഗ്ഷൻ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജംഗ്ഷൻ, മാവേലിക്കര,കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും