തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമായ ഇന്ന് കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂർത്തിയാകുന്ന അവസരത്തിൽ വിഘ്നേഷ് തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്..രജനീകാന്ത്, ഷാരൂഖ് ഖാൻ, ബോണി കപൂർ, മണിരത്‍നം, ആര്യ, സൂര്യ, അറ്റ്‍ലി തുടങ്ങി പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വിവാഹഹത്തിന് എത്തിയിരുന്നു. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോ‍ർട്ടിൽ ആയിരുന്നു വിവാഹം.

Nayanthara with hubby Vignesh

ഷാറുഖ് ഖാൻ, രജനികാന്ത്, ആറ്റ്‌ലി എന്നിവരോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങളാണ് വിഗ്നേശ് ശിവൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

“സ്നേഹനിധിയായ തലൈവർ, രജനികാന്ത് സാറിനൊപ്പം. അദ്ദേഹം തന്റെ ആദരണീയമായ സാന്നിധ്യവും പോസിറ്റീവിറ്റിയും നന്മയും കൊണ്ട് ഞങ്ങളുടെ വിവാഹത്തെ അനുഗ്രഹിച്ചിരിക്കുന്നു. ഞങ്ങളുടെ വിവാഹത്തിന്റെ ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ചില മികച്ച നിമിഷങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ട്,” വിഘ്നേഷ് പറയുന്നു.

വിവാഹവേദിയിൽ വച്ച് വിഘ്നേഷിന് താലിയെടുത്തു കൊടുത്തതും ഒരു കാരണവരുടെ സ്ഥാനത്തു നിന്ന് വിവാഹചടങ്ങുകൾക്ക് മുൻകൈ എടുത്തതും രജനീകാന്ത് ആണെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.“

nayanthara

ഇതിൽക്കൂടുതൽ ആർക്ക് എന്ത് ചോദിക്കാൻ കഴിയും! ഞങ്ങളുടെ വിവാഹസമയത്ത് എളിമയും ദയയും ആകർഷകത്വവുമുള്ള ഈ അത്ഭുതമനുഷ്യൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് അനുഗ്രഹീതമാണ്,” എന്നാണ് ഷാരൂഖിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചത്. സംവിധായകൻ ആറ്റ്‌ലിയേയും ചിത്രങ്ങളിൽ കാണാം.

Nayanthara Wedding Unseen Photos


വിഘ്‍നേശ് ശിവന് നയൻതാര വിവാഹ സമ്മാനമായി 20 കോടി രൂപയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. വിഘ്‍നേശ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

Nayanthara Wedding Unseen Photos

നയൻതാരയ്‍ക്ക് വിഘ്‍നേശ് ശിവൻ അഞ്ച് കോടി രൂപ വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *