ഹാഥ്‌റസ്: ഹാഥ്‌റസ് ദുരന്തത്തില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആള്‍ദൈവം ഭോലെ ബാബയുടെ പേര് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട്. അപകടത്തിന് കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ജനങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിച്ചു. സംഘാടകര്‍ സ്ഥലത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും 300 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എസ്‌ഐടി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ശിശിര്‍ പറഞ്ഞു.ഹാഥ്‌റസ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് കുമാര്‍, പൊലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആഗ്ര സോണ്‍) അനുപം കുല്‍ശ്രേഷ്ഠക്കായിരുന്നു അന്വേഷണസംഘത്തിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *