തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്സ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മണ്ണാറശാല സ്വദേശിയായ അനിൽ കുമാറിനെതിരെയാണ് നടപടി. ആയുധക്കേസിലെ പ്രതിയായ കിഷോർ എന്ന വ്യക്തി രമേശ് ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ താല്പര്യം പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിക്കണമെന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം.
കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമൻ്റ്റിൽ ഇല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഈ ഫെയ്സ്ബുക്ക് പ്രതികരണം ആഭ്യന്തര മന്ത്രിയുടെ പ്രശസ്തിക്ക് ഹാനികരമാണെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അനിൽകുമാറിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
