കോട്ടയം പാലാ നഗരസഭയില്‍ അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസം LSGD ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവന്‍ പറഞ്ഞു.

പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിന് ഒപ്പുവെച്ചു. ഭരണ സ്തംഭനം മൂലമാണ് അവിശ്വാസം നല്‍കിയത് എന്നാല്‍ അധികാരം പിടിക്കാന്‍ ഞങ്ങളില്ല. രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കും.

സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തില്‍ എത്തില്ല. അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ധാരണകള്‍ ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവന്‍ വ്യക്തമാക്കി. അതേസമയം, അവിശ്വാസം ചര്‍ച്ചയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *