തിരുവനന്തപുരം:ജോലി ഒഴിവുണ്ടെന്ന് കാണിച്ച് വനം വകുപ്പിന്റെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തട്ടിപ്പിന് ശ്രമം. ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ മ്യൂസിയം പൊലീസിൽ പരാതി നൽകി.
കേരള വനം വന്യജീവി വകുപ്പിന്റെ ലെറ്റര്‍ ഹെഡിന് സമാനമായി വ്യാജ ലെറ്റര്‍ ഹെഡ് ഉണ്ടാക്കി അതില്‍ മാസങ്ങള്‍ക്ക് മുന്‍പ് വിരമിച്ച മുന്‍ വനം മേധാവിയുടെ പേരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിരമിച്ച മുന്‍ വനം മേധാവിയുടെ ഒപ്പും രേഖപ്പെടുത്തിക്കൊണ്ടാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.

ഈ കത്തുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമ നടപടികൾ സ്വീകരിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇത്തരത്തിലുള്ള വ്യാജ കത്തുകളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളും ജോലി പ്രതീക്ഷിച്ചിരിക്കുന്ന യുവാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *