മുംബൈ ആഡംബര കപ്പലിലെ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പരിശോധന.മാരക ലഹരിമരുന്നുമായി സവർബൻ പോവായിൽ നിന്നും പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പേര് ഉയർന്നുവന്നത്.
കേസിൽ 18 പേരെയാണ് എൻസിബി ഇതുവരെ അറസ്റ്റ് ചെയ്തത്.
കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചൻറ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ജാമ്യഹരജി പരിഗണിക്കാനുള്ള അധികാരം മയക്കുമരുന്ന് കേസ് നടപടികൾക്കായുള്ള പ്രത്യേക എൻഡിപിഎസ് കോടതിക്കാണെന്ന അഡീഷനൽ സോളിസിറ്റർ ജനറലിൻറെ വാദം അംഗീകരിച്ചാണ് വിധി. ഇതോടെ ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും.
