മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മോൺസ്റ്റർ’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും സസ്പെൻസും നിറഞ്ഞ ഒരു മാസ് ത്രില്ലറിൻറെ കെട്ടുമട്ടുമാണ് ട്രെയിലറിന് നൽകിയിരിക്കുന്നത്. കേരളക്കരയിൽ ചരിത്രം കുറിച്ച പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകർ വലിയ പ്രതീക്ഷയാണ് മോൺസ്റ്ററിന് നൽകിയിരിക്കുന്നത്.

ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ് കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായർ, ​ഗണേഷ് കുമാർ, ലെന, സാധിക വേണു​ഗോപാൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദീപക് ദേവാണ് സം​ഗീത സംവിധാനം.ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് അണിയറയിൽ.

Leave a Reply

Your email address will not be published. Required fields are marked *