കോട്ടയം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ഷോൺ ജോർജ്. പിണറായി വിജയന്‍ കുറ്റക്കാരനെന്ന് ഹൈക്കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഒരു നിമിഷം പോലും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ആ സ്ഥാനത്തിന് ഒരു മാന്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ അന്വേഷണം എല്ലാവരിലേക്കും എത്തണം. സര്‍ക്കാരിന് നല്ല ഉദേശമുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണം. പിണറായി വിജയനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് യാതൊരു തടസവുമില്ല. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ടെങ്കില്‍ ഭയമുണ്ടെന്നാണ് അര്‍ഥം. കേസെടുത്തില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പിണറായി വിജയന്‍ ജയിലില്‍ കടക്കുമ്പോഴും സിപിഐഎം ന്യായീകരിച്ചുകൊണ്ടേയിരിക്കും. ബിജെപിക്ക് ഒരു ഭയവുമില്ല. ഒരു നേതാക്കളും അനധികൃതമായി ഒരു ഒത്താശയും കരിമണല്‍ കമ്പനികള്‍ക്ക് ചെയ്ത് കൊടുത്തിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

CMLRL -എസ്കാലോജിക് ഇടപാടിൽ കേസെടുക്കണമെന്ന കോടതി നിർദേശത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. ഇ.ഡിയുടെ കത്തിൽ പിണറായി വിജയനും മുൻമന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്നാണ് കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷം FIR ഉൾപ്പെടെ തുടർനടപടി സ്വീകരിക്കാമെന്ന സംസ്ഥാന സർക്കാർ നിലപാടിനും തിരിച്ചടിയാണ് കോടതിവിധി.

Leave a Reply

Your email address will not be published. Required fields are marked *