പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ,പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്. സൂര്യ സെറ്റിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെറ്റില്‍ മമ്മൂട്ടിക്കും ജ്യോതികക്കുമൊപ്പം സൂര്യ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്‍റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) കാതലിന്‍റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും”, എന്നാണ് കാതലിന്‍റെ പ്രഖ്യാപന വേളയില്‍ സൂര്യ ട്വീറ്റ് ചെയ്തിരുന്നത്. അതിനിടെ കാതലിലും സൂര്യ ഗസ്റ്റ് റോളിലെത്തുന്നുണ്ടോ എന്ന ചര്‍ച്ചകളും ഉയരുകയാണ്.കാതലില്‍ ഗെസ്റ്റ് റോളില്‍ സൂര്യ എത്തുന്നുണ്ടോ എന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍ ദ കോര്‍’ സിനിമയില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ഷൂട്ട് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *