ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് രൂപീകരിച്ച യൂത്ത് മുന്നേറ്റം ചാരിറ്റി കൂട്ടായ്മയുടെ പ്രഖ്യാപന സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മതഭേദമന്യേ സമൂഹത്തിലെ ഏഴ് ജോഡി യുവതീ യുവാക്കൾക്ക് ആഭരണങ്ങൾ ഉൾപെടെ മുഴുവൻ ചിലവുകളും വഹിച്ച് സമൂഹ വിവാഹം നടത്തിക്കൊടുക്കുന്നതാണ് പ്രഥമ പദ്ധതി. മറ്റു ആതുര സേവന പ്രവർത്തനങ്ങളും ഭാവിയിൽ നടപ്പിൽ വരുത്തും. ചടങ്ങിൽ ചെയർമാൻ ആഷിക് ചെലവൂർ അദ്ധ്യക്ഷത വഹിച്ചു.സി.പി. ചെറിയ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. യു.സി രാമൻ, ടി.പി.എം.ജിഷാൻ, ഓ.പി.നസീർ;അരിയിൽ അലവി,എം.ബാബുമോൻ; വൈസ് ചെയർമാൻ പി.എം. മൊയ്തിൻകോയ, രക്ഷാധികാരി ഷാൾ അബ്ദുൾ അസീസ് പ്രസംഗിച്ചു. ജനറൽ കൺവീനർ നവാസ് മൂഴിക്കൽ സ്വാഗതവും ട്രഷറർ ഷംസു പൂക്കാട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *