വിജയ് സേതുപതിയും മാധവനും കേന്ദ്രകഥാപാത്രങ്ങളായെത്തി ബോക്സോഫീസ് ഹിറ്റായ് മാറിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് ഹൃതിക് റോഷന്‍ അവതരിപ്പിക്കുന്ന വേദ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃതിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇന്ന് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം റീമേക്കിന് ഒരുങ്ങുന്നു എന്ന വര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ചിത്രത്തില്‍ ഹൃതിക്കിന് ഒപ്പം സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രമാണ്. മാധവന്‍ അവതരിപ്പിച്ച പൊലീസ് കഥാപാത്രം വിക്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹൃതിക്കും സെയ്ഫും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *