പാലക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ വനം വകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലിയെത്തി. പുലിക്കെണി സ്ഥാപിച്ച സ്ഥലത്താണ് അമ്മപ്പുലിയെത്തിയത്.ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ മക്കളെ തേടി അമ്മപ്പുലി എത്തിയ ദൃശ്യം വനം വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പുലിയെ പിടികൂടാനായില്ല. ഇതേത്തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കി.ഇന്നലെ സ്ഥാപിച്ച കൂട്ടില്‍ പുലി കയറാത്തതിനാല്‍ കുറച്ചു കൂടി വലിയ കൂട് സ്ഥലത്ത് സ്ഥാപിക്കുമെന്നും വാളയാര്‍ റേഞ്ച് ഓഫീസര്‍ അറിയിച്ചു. നിലവിൽ പാലക്കാട് മൃഗാശുപത്രിയിലാണ് പുലിക്കുഞ്ഞുങ്ങളുള്ളത്.പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *