കുന്ദമംഗലം: സാൻഡോസ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് കുന്ദമംഗലത്തിന്റെ യൂത്ത് വിഭാഗമായ സാൻഡോസ് ഐക്കൺ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന പ്രഥമ സാൻഡോസ് ഐക്കൺ യോഗത്തിൽ ജനറൽ സെക്രട്ടറി മുഹ്സിൻ ഭൂപതി സ്വാഗതവും ബഷീർ നീലാറെമ്മൽ അധ്യക്ഷതയും വഹിച്ചു.

സാന്റോസ് ഐക്കൺസ് പ്രസിഡണ്ടായി രാഫത് ജാഫിൽ, സെക്രട്ടറി വരുൺ ദാസ്, ട്രെഷറർ നബ് ഹാൻ ഭൂപതി വൈസ് പ്രസിഡന്റ്‌ ബസ്സാം ബഷീർ, ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ ബാസിം എന്നിവരെ തിരഞ്ഞെടുത്തു.

സാൻഡോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസൺ ടൂർണമെന്റിൽ യൂത്ത് വിഭാഗമായ സാൻറ്റോസ് ഐക്കൺ നിറഞ്ഞ സാന്നിധ്യവും പ്രവർത്തനങ്ങളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി. സാന്റോസ് ട്രെഷറർ സജീവൻ കിഴക്കയിൽ നന്ദി രേഖപ്പെടുത്തി. ക്ലബ് അംഗങ്ങങ്ങളായ കബീർ അരിയിൽ, നിസാർ കെപി , ഫൈസൽ ആനപ്പാറ, ഫൈസൽ എൻ , ആനിഷ്, റംഷാദ് ഇസ്മായിൽ, ജാബിർ, റിയാസ് റഹ്മാൻ, എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *