അവ്വാത്തൂട്ടിൽ രാജുമാസ്റ്റർ അനുസ്മരണസമിതി സംഘടിപ്പിച്ച രാജുമാസ്റ്റർ അനുസ്മരണവും നിർധനരോഗികൾക്കുളള ചികിത്സാസഹായവിതരണവും മുൻഎം.എൽ.എ യു.സി.രാമൻ ഉദ്ഘാടനം ചെയ്തു. കേരളസ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ ചെയർമാൻ കെ.സി.അബു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് മെമ്പർ എം.ധനീഷ്ലാൽ, ഡി സി സി ജനറൽ സെക്രട്ടറിമാരായ വിനോദ്പടനിലം,അബ്ദുറഹിമാൻ ഇടക്കുനി,കുന്ദമംഗലം കോ-ഓപ്പറേറ്റിവ് റുറൽഹൗസിംഗ്സൊസൈറ്റി പ്രസിഡന്റ് എം. പി.കേളുക്കുട്ടി, എം.ജൗഹർ,കെ.സി.രാജൻ,എം.ജമാലുദ്ദീൻമാസ്റ്റർ,കുഞ്ഞാമു പടനിലം എന്നിവർ സംസാരിച്ചു. അനുസ്മരണസമിതി ചെയർമാൻ എ.കെ.ഷൗക്കത്തലി അധൃക്ഷത വഹിച്ചു. അനുസ്മരണസമിതി കൺവീനർ സുബ്രഹ്മണ്യൻ കോണിക്കൽ സ്വാഗതവും എ.പി.ഗോപാലൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *