
പേപ്പർ കൊണ്ട് വിസ്മയം തീർക്കുകയാണ് കാരന്തൂരിലെ അഭി എന്ന വിദ്യാർത്ഥി.
വിമാനം, ഗ്രാമഫോൺ, ആമ, താറാവ്, മരങ്ങൾ, കപ്പൽ, ഗോപുരങ്ങൾ അങ്ങനെ നീളുന്നു അബിയുടെ സൃഷ്ടികൾ. ഇത് കൂടാതെ നിരവധി വിത്യസ്തങ്ങളായ ഉപകരണങ്ങളും ജീവികളെയും നിർമിച്ചിട്ടുണ്ട്. കാരന്തൂർ പുളിക്കൽ അജിത് കുമാർ ഷൈജ ദമ്പതികളുടെ മൂത്ത മകനാണ് അഭിഷേക് . കാഴ്ചയിൽ ജീവൻ തുടിക്കുന്നവയെ വെല്ലുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ആരുടേയും സഹായമോ, പഠനമോ ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല.എസ്.എസ് എൽ.സി ക്ക് പഠിക്കുന്ന സമയത്താണ് ഇത്തരം കഴിവുകൾ മകനുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്ഇവരുടെ പിന്തുണയോടെ മൂന്ന് വർഷത്തിനിടയ്ക്ക് അബി കണ്ണിനും മനസ്സിനും കുളിർമയേകുന്ന നിരവധി രൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട് .ഈ കഴിവുകൾ പുറം ലോകം അറിയുന്നതിന് താൽപ്പര്യം ഇല്ലാത്ത വ്യക്തി കൂടിയാണ്. ഒഴിവ് സമയങ്ങളിൽ ഓരോ രൂപങ്ങൾ നിർമ്മിക്കുമ്പോഴും രൂപങ്ങൾക്ക് നൽകേണ്ട എല്ലാ ബഹുമാനവും ആദരവുകളും നൽകിയാണ് ഇവ നിർമ്മിക്കുന്നത് എന്നുള്ളതും അബിയെ വ്യത്യസ്തനാക്കുന്നു. മൂന്നുമാസത്തെ കഠിന വ്രതത്തിനു ശേഷമാണ് അയ്യപ്പ സന്നിധിയും പതിനെട്ടാം പടിയും നിർമ്മിച്ചത്.