നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ നായകവേഷത്തിലെത്തുന്ന ജിന്ന് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അത്യന്തം ദുരൂഹതയുണർത്തുന്ന രം​ഗങ്ങളാണ് ടീസറിലുള്ളത്.പലഭാവത്തിലും രൂപത്തിലുമുള്ള നായകനെ ടീസറിൽ കാണാം.

ശാന്തി ബാലചന്ദ്രനാണ് നായിക. . ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാ​ഗർ, ജിലു ജോസഫ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

പ്രശാന്ത് പിള്ളയാണ് സം​ഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രാജേഷ് ഗോപിനാഥാണ് . ​ഗിരീഷ് ​ഗം​ഗാധരനാണ് ക്യാമറ. ദീപു ജോസഫ് എഡിറ്റിങ്ങും ​ഗോകുൽദാസ്, അഖിൽരാജ് ചിറയിൽ എന്നിവർ കലാസംവിധാനവും നിർവഹിക്കുന്നു. മാഫിയ ശശിയും ജോളി ബാസ്റ്റിനുമാണ് സംഘട്ടന സംവിധായകർ.

Leave a Reply

Your email address will not be published. Required fields are marked *