കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് റിമാൻഡിൽ. പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ട് പോയി.
അതേ സമയം, ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അതി ക്രൂരമായ കൊലപാതകം നടന്നത്. പോലീസ് വൈദ്യ പരിശോധനക്കെത്തിച്ച സന്ദീപ് യാതൊരു പ്രകോപനവും കൂടാതെ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *