*വനിതാ കമ്മിഷന്‍ അദാലത്ത് 26ന്* വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജൂണ്‍ 26 രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും.*ഫോട്ടോജേണലിസം കോഴ്‌സ് പരീക്ഷാഫലം*കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പത്താം ബാച്ച് ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. അക്കാദമി തിരുവനന്തപുരം സെന്ററിലെ ബി ഭരത് ചന്ദ്രന്‍ ഒന്നാം റാങ്കിനും കൊച്ചി സെന്ററിലെ സച്ചിന്‍ സണ്ണി രണ്ടാം റാങ്കിനും തിരുവനന്തപുരം സെന്ററിലെ പി വി വിഗ്നേഷ് സ്വാമി മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി www.keralamediaacademy.org ല്‍.*വെറ്ററിനറി സര്‍ജന്‍ അഭിമുഖം നാളെ* മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് (കൊടുവള്ളി ബ്ലോക്ക്, തൂണേരി ബ്ലോക്ക്) കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ നിയമിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മേല്‍ പറഞ്ഞ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നാളെ (ജൂണ്‍ 12) രാവിലെ 11 ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കമം. ഫോണ്‍: 0495-2768075.*ഓണേഴ്‌സ് ബിരുദ കോഴ്‌സ്*ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ താമരശ്ശേരിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അദ്ധ്യയന വര്‍ഷത്തേക്കുള്ള നാല് വര്‍ഷ ബിരുദ കോഴ്‌സുകളായ ബിഎ ഇംഗ്ലീഷ്, ബിഎ വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ ഓണേഴ്‌സ് ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. എഫ് വൈ യു ജി ക്യാപ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐഎച്ച്ആര്‍ഡി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (http://www.ihrdadmissions.org) വഴി അപേക്ഷിക്കാം. ഫോണ്‍: 0495-2963244, 2223243, 8547005025.*ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ്*കോഴിക്കോട് ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്ത ഭടന്മാര്‍ മാത്രം) – 2nd എന്‍സിഎ – എസ്സിസിസി (കാറ്റഗറി നമ്പര്‍: 052/2023) തസ്തികയുടെ സാധ്യതാ പട്ടികയുടെ പകര്‍പ്പ് കേരള പിഎസ് സി പ്രസിദ്ധീകരിച്ചു.*മോണ്ടിസ്സോറി അദ്ധ്യാപക പരിശീലനം* കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസ്സോറി അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോണ്‍: 9072592412, 9072592416.*ഐടി ഗസ്റ്റ് ലക്ചറര്‍ അഭിമുഖം 18 ന്* കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിൽ ഒഫ്താല്‍മോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ (ഐടി) ആയി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ച്ചക്കായി ഗവ. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വയസ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 18 ന് രാവിലെ 11 മണിക്ക് എത്തണം. പ്രായപരിധി: 18-36. യോഗ്യത: ബിസിഎ (ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍). വേതനം: മണിക്കൂറിന് 200 രൂപ. ഫോണ്‍: 0495-2350200. *സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ പ്രോഗ്രാം*സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി നൽകാന്‍ കഴിയും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.ഫോൺ: 9048110031/8075553851, www.srccc.in.*ബ്രഡ് വിതരണം നടത്തുന്നതിന് ക്വട്ടേഷൻ*അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-2025 വര്‍ഷത്തില്‍ ബ്രഡ് വിതരണം നടത്തുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങള്‍ ജൂണ്‍ 20 രാവിലെ 11 വരെ ആശുപത്രി ഓഫീസിൽ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 1 മണി വരെ ദര്‍ഘാസ്സ്വീകരിക്കും. 3 മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222760.*ദര്‍ഘാസ് ക്ഷണിച്ചു*തൊടുപുഴ ജില്ലാ ആശുപത്രിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ ഗ്രീന്‍ കമ്പോസ്റ്റബിള്‍ ബാഗ് റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലഭ്യമാകുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3 മണി വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.*മന്ദഹാസം പദ്ധതിയിലേക്ക് ദര്‍ഘാസ്*തൊടുപുഴ ജില്ലാ ആശുപത്രിയില്‍ മന്ദഹാസം പദ്ധതിക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 14 ന് വൈകിട്ട് 3.30 വരെ ദര്‍ഘാസ് ഫാറങ്ങള്‍ ലഭിക്കും. ജൂണ്‍ 15 ന് ഉച്ചക്ക് 2.30 വരെ ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.*വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു*ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപൊയില്‍ (കെആര്‍സി) മുതല്‍ കണിയാങ്കണ്ടിതാഴെ വരെയുള്ള വാഹന ഗതാഗതം ഇന്ന് (ജൂണ്‍ 11) മുതല്‍ പണി അവസാനിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.*ക്വട്ടേഷന്‍*കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ആളുകളെയും മറ്റു സാധനങ്ങളും കൊണ്ടു പോകുന്നതിനുളള വാഹനങ്ങള്‍ യന്ത്രങ്ങള്‍, മറ്റു സാധനസാമഗ്രികള്‍ എന്നിവയുടെ ഉടമകള്‍/ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാനദണ്ഡങ്ങള്‍: ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവയ്ക്കാണ് മുദ്ര വെച്ച കവറില്‍ ക്വട്ടേഷന്‍ നൽകേണ്ടത്. കവറിന് മുകളില്‍ ദുരന്തനിവാരണം 2024 എന്നും, മാനദണ്ഡം ഒന്നാം ഖണ്ഡികയില്‍ പറയുന്ന ഏതെല്ലാം ഇനങ്ങളാണ് ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും വ്യക്തമായി രേഖപ്പെടുത്തണം. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന അടിയന്തിരഘട്ടങ്ങളില്‍ മാത്രമേ മേല്‍ പറഞ്ഞവ ഉപയോഗപ്പെടുത്തുകയുള്ളൂ. ഇനം/ഇനങ്ങളുടെ ഒരു ദിവസത്തെ/ഒരു മണിക്കുറിലെ വാടക നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം കോഴിക്കോട് തഹസില്‍ദാരില്‍ നിക്ഷിപ്തമായിരിക്കും. ക്വട്ടേഷനുകള്‍ ജൂണ്‍ 21 ന് വൈകീട്ട് നാല് മണി വരെ അതാത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസില്‍ നേരിട്ടോ നൽകാം. വില്ലേജ് ഓഫീസുകളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ ജൂണ്‍ 22 ന് തന്നെ താലൂക്ക് ഓഫീസിലെ ജെ-3 സെക്ഷനില്‍ ഏല്‍പ്പിക്കണം. ജൂണ്‍ 24 ഉച്ച 12 മണിക്ക് തഹസില്‍ദാര്‍ താലൂക്ക് ഓഫീസില്‍ ക്വട്ടേഷന്‍ കവറുകള്‍ തുറന്ന് പരിശോധിക്കും. ഫോണ്‍: 0495-2372966.*വാഹനം ടെണ്ടര്‍*വനിതാ ശിശുവികസന വകുപ്പിന് കീഴിലെ കോഴിക്കോട് അര്‍ബന്‍ I ഐസിഡിഎസ് ഓഫീസിലേക്ക് 2023-24 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഫോം വിതരണം ചെയ്യുന്ന അവസാന തീയതി ജൂണ്‍ 14 ഉച്ച ഒരു മണി. ഫോണ്‍: 0495-2702523, 8547233753.

Leave a Reply

Your email address will not be published. Required fields are marked *