അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കല്‍. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ അരങ്ങേറിയ പുരാന്‍ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചു.
2275 റണ്‍സ് നേടിയ പുരാനാണ് വിന്‍ഡീസിനായി ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ പുരാന്റെ തിടുക്കപ്പെട്ടുള്ള വിരമിക്കലെന്നാണ് വിവരം.
ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്‌സറുകള്‍ നേടാനും പുരന് കഴിഞ്ഞു. 2016 സെപ്റ്റംബറിലാണ് ടി20 മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2019 ഫെബ്രുവരിയിലാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്, എന്നാല്‍ 2023 ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഇടം നേടുന്നതില്‍ പരാജയപ്പെട്ടതിനുശേഷം അദ്ദേഹം ഏകദിനം കളിച്ചിട്ടില്ല.