മലപ്പുറം: നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ ഒന്നാംഘട്ട മണ്ഡല പര്യടനത്തിന് ഇന്ന് സമാപനമാകും. പ്രചരണത്തിനായി എല്‍ഡിഎഫ് പി രാജീവ്, വി ശിവന്‍കുട്ടി, റോഷി അഗസ്റ്റിന്‍ തുടങ്ങി പത്തോളം മന്ത്രിമാരെ ഇറക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നീണ്ട നിരയെ ഇറക്കിയാണ് യുഡിഎഫിന്റെ പ്രചരണം. ബിജെപി സ്ഥാനാര്‍ത്ഥി നിലമ്പൂര്‍ നഗരസഭ പരിധിയില്‍ പര്യടനം നടത്തും. മണ്ഡലത്തില്‍ ആരവങ്ങളില്ലാതെ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് പിവി അന്‍വര്‍.

Leave a Reply

Your email address will not be published. Required fields are marked *