തിരുവനന്തപുരം:യൂട്യൂബർ ദിയ കൃഷ്ണ കുമാറിന്റെ ‘ഒ ബൈ ഓസി’യിലെ ജീവനക്കാർ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതായി ജി.കൃഷ്ണകുമാർ. വസ്തുക്കൾ വിറ്റ ശേഷം പണം ജീവനക്കാർ തന്നെ എടുത്തു. ആയിരത്തോളം ഇടപാടുകൾ ഇത്തരത്തിൽ നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ജീവനക്കാരെ തട്ടിക്കൊണ്ടു പോയിട്ടില്ല എന്നതിന് തെളിവാണ് പുറത്തുവന്ന ദൃശ്യങ്ങൾ. ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലാണെന്നാണ് വിവരം ലഭിച്ചെന്നും കൃഷ്ണകുമാർ പറഞ്ഞു. മൂന്ന് ജീവനക്കാരുടെയും അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

ദിയയുടെയും ഇവരുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിക്കും.ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജീവനക്കാരായ മൂന്നുപേരുടെ ഒരു വർഷത്തെ ബാങ്ക് ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്. ദിയയുടെ സ്ഥാപനത്തിന്റെ ക്യു ആർ സ്കാൻ മാറ്റി പകരം ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങൾ വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൃഷ്ണകുമാറും മകൾ ദിയയുംചേർന്ന് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം അപഹരിച്ചു എന്നാണ് മൂന്ന് ജീവനക്കാർ പൊലീസിൽ പരാതിപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *