തിരുവനന്തപുരത്ത് പോത്തന്‍കോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തന്‍കോട് കരൂര്‍ ഇടത്താട് രാം വിവേകിന്റെ വീട്ടില്‍ പോത്തന്‍കോട്, നെടുമങ്ങാട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

രാം വിവേക് ,അഭിന്‍ലാല്‍, ഋഷിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതായിരുന്നു നെടുമങ്ങാട് പൊലീസ്. കാപ്പ പ്രതിക്ക് വേണ്ടി നടത്തിയ പരിശോധനയില്‍ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെടുക്കുകയായിരുന്നു.

തുടര്‍ന്ന് മൂന്നു പേരെയും ഇന്ന് വെളുപ്പിന് പൊലീസ് കസ്റ്റഡിയിലെടുത്തു. രാം വിവേകിന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ കസ്റ്റഡിയിലെടുക്കും. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *